ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജെസി അഗസ്റ്റിൻ

പ്രസിഡൻ്റ്

പീറ്റർ ഷീൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൂസി രാജൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിശാന്ത് ജോസഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മാർഗരറ്റ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്നേഹ ശ്യാമളൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറണാകുള ജില്ലയുടെ തെക്കുപടിഞ്ഞാറെ മൂലയിൽ 17.5 കിലോമീറ്റർ നീളത്തിൽ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെല്ലാനം ഗ്രാമ പഞ്ചായത്ത്

പൊതു വിവരങ്ങൾ

പഞ്ചായത്തിന്റെ പേര്- ചെല്ലാനം

വിസ്തൃതി- 19.37 ച.കി.മീ

ജന സംഖ്യ-43633

വില്ലേജുകൾ - പള്ളൂരുത്തി. കുമ്പളങ്ങി, ചെല്ലാനം

ബ്ലോക്ക് പഞ്ചായത്ത് - പള്ളൂരുത്തി

ജില്ലാ പഞ്ചായത്ത്    - എറണാകുളം

അംബ്ലി നിയോജക മണ്ഡലം- കൊച്ചി

പാർലമെന്റ് മണ്ഡലം- എറണാകുളം

അതിരുകൾ

കിഴക്ക്- കുമ്പളങ്ങി, എഴുപുന്ന, കോടന്തുരുത്ത് പഞ്ചായത്തുകൾ

പടിഞ്ഞാറ് - അറബിക്കടൽ

വടക്ക്- കൊച്ചി കോർപ്പറേഷൻ

തെക്ക് -കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നിഷ്കളങ്കരായ ഗ്രാമീണർ വസിച്ചിരുന്ന സമ്പൽസമൃദ്ധവും പ്രകൃതിരമണീയവുമായ ചെല്ലാനം പുരാതന കാലത്ത് സ്വദേശവിദേശ കച്ചവടക്കാരുടെയും സ്വപ്നഭൂമിയായിരുന്നു. കത്തിച്ചെള്ളയിൽ ഒരു ഭാഗം കലങ്ങി ഒഴുകി അടിയുന്നിടത്താണ് ചാകര എന്ന പ്രതിഭാസം ഉണ്ടായിരുന്നത്. അന്നത്തെ സമ്പത്തുകളായ നെല്ല്, തെങ്ങ വെളിച്ചെണ്ണ, ഉണക്കമീൻ, ഉപ്പ് എന്നിവയാൽ ഇവിടം സമൃദ്ധമായിരുന്നു. തടികൾ കൂട്ടിക്കെട്ടി ചെത്തിയുണ്ടാക്കിയ വള്ളങ്ങളിൽ എത്തുന്ന മലയോ കച്ചവടക്കാർ പണം നൽകി പകരം മലഞ്ചരക്കുകൾ വാങ്ങിയിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലുമെത്തുന്ന വിദേശിയർക്ക് മലഞ്ചരക്കുകൾ കൊടുത്ത സ്വർണ്ണക്കട്ടികളും നാണയങ്ങളും, ചീനപാത്രങ്ങളും ഇന്നാട്ടുകാർ വാങ്ങിയിരുന്നു. തെക്കേ ചെല്ലാനത്തു കൂടിയാണ് പണ്ട് അന്ധകാരനഴി ഒഴുകിയിരുന്നത ചെറിയ കടവിൽ 1925-ലെ മലവെള്ളത്തിൽ ഒരു അഴിയുണ്ടായി. ഇതു രണ്ടും മൂടിപ്പോവുകയും ഇന്നു കാണുന്ന അന്ധകാരനഴി ചെല്ലാനം പഞ്ചായത്ത അതിർത്തിക്ക് 5 കി.മീ തെക്കുമാറി...

കൂടുതൽ വായിക്കുക