ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
കാഴ്ചപ്പാടും ദൌത്യവും

ചെല്ലാനം ഗ്രാമ പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

“തീരദേശ ജനതയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കി, സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം, സുസ്ഥിര വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും മികച്ച ജീവിതനിലവാരം ലഭ്യമാകുന്ന മാതൃകാ തീരദേശ ഗ്രാമപഞ്ചായത്തായി ചെല്ലാനത്തെ വികസിപ്പിക്കുക.”

ചെല്ലാനം ഗ്രാമ പഞ്ചായത്തിന്റെ ദൗത്യം (Mission)

  • തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക.
  • മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും സാമൂഹിക-സാമ്പത്തിക പുരോഗതി പ്രോത്സാഹിപ്പിക്കുക.
  • ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ഭവനം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കുക.
  • പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ഹരിത വികസനം എന്നിവ നടപ്പിലാക്കുക.
  • ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം വളർത്തിയെടുക്കുക.
  • പ്രാദേശിക വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് തൊഴിൽസാധ്യതകളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുക.
  • ദുരന്തനിവാരണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുക.

 

Vision and Mission